*മൊബൈലും സ്റ്റിക്കറും*
📖📖📖📖📖📖📖📖📖📖📖
1)❓ ഒരു മുസ്ലിം മരണപ്പെട്ടാൽ
إنا لله وإنا إليه راجعون
എന്നു
പറയൽ സുന്നത്തുണ്ടല്ലോ. അതു എഴുതൽ സുന്നത്തുണ്ടോ?
☑️ മരണ വാർത്ത കേട്ടാൽ പ്രസ്തുത ആയത്തിൻ്റെ ഭാഗം എഴുതൽ സുന്നത്തുള്ളതായി ഫുഖഹാഉ വിവരിച്ചതു കാണുന്നില്ല.(മുസീബത്ത് ഉള്ളതായി അറിഞ്ഞാൽ ചൊല്ലുന്ന ദിക്റാണ് പ്രസ്തുത വാക്യം. മരണ വാർത്ത കേട്ടാൽ മാത്രം ചൊല്ലേണ്ട ദിക്ർ അല്ല.)
2)❓ മരണവാർത്ത കേട്ടാൽ
إنا لله وإنا إليه راجعون
എന്നു മൊബൈലിൽ എഴുതി അറിയിക്കലോ ?
☑️ ശരിക്കുള്ള എഴുത്തു തന്നെ സുന്നത്തില്ല. പിന്നെയല്ലേ മൊബൈൽ എഴുത്ത് (?) ! അതും സുന്നത്തില്ല.
3)❓ സലാം എഴുത്തിലൂടെയും മടക്കാമല്ലോ. അപ്പോൾوعليكم السلام
എന്ന സ്റ്റിക്കർ വിട്ടാൽ സലാം മടക്കിയതായി പരിഗണിക്കുമോ?
☑️ അവൻ എഴുതിയിട്ടില്ലല്ലോ. അതു കൊണ്ട് സലാം മടക്കിയതായി പരിഗണിക്കില്ല.
4)❓ മൊബൈലിലൂടെ എഴുതിയാലോ?
☑️ അതു എഴുത്തായി പരിഗണിക്കില്ല. ( യാതാർത്ഥത്തിൽ എഴുത്തില്ല) പിന്നെയെങ്ങനെ പരിഗണിക്കും?
5)❓ സ്റ്റിക്കർ അയക്കുന്നത് മര്യാദകേടാണോ?
☑️ മര്യാദയും മര്യാദക്കേടും അതു അയക്കുന്ന ആളുടെ നിയ്യത്തനുസരിച്ചാണ് തീരുമാനിക്കുക '
6)❓ മൊബൈലിലൂടെ ഖുർആൻ കേട്ടാൽ ഖുർആൻ കേട്ട പ്രതിഫലം കിട്ടുമോ?
☑️ മൊബൈലിലൂടെ നാം കേൾക്കുന്ന ഖുർആൻ പാരായണത്തിനു സമാനമായി തോന്നുന്ന ശബ്ദം കേട്ടാൽ ഖുർആൻ പാരായണം കേട്ട പ്രതിഫലം ലഭിക്കില്ല.
7)❓ അതു എന്തുകൊണ്ട് .?
☑️ മൊബൈലിൽ കേൾക്കുന്ന ആ ശബ്ദം ഔദ്യോഗിക ഖുർആൻ പാരായണമായി പരിഗണിക്കാത്തത് കൊണ്ട്.
8)❓ മുസ്ഹഫ് തൊടാൻ വുളൂ നിർബന്ധമാണല്ലോ.എന്നാൽ ,
മൊബൈലിൽ തെളിയുന്ന, ഖുർആൻ ലിപിയോട് സമാനമായ ലിപി തൊടാൻ വുളൂ നിർബന്ധമാണോ?
☑️ അല്ല. ,നിർബന്ധവും സുന്നത്തുമില്ല. അതിനു ഖുർആൻ എഴുത്തിൻ്റെ പരിഗണനയില്ല
9 )❓മൊബൈലിലൂടെ ( വോഴ്സായോ മറ്റോ ) ഓത്തിൻ്റെ സുജൂദ് സുന്നത്തുള്ള ആയത്ത് (?) കേട്ടാൽ സുജൂദ് സുന്നത്തുണ്ടോ?
☑️ ഇല്ല. ഉദ്ദേശ്യത്തോടെയുള്ള ഓത്ത് അല്ല നാം മൊബൈലിലൂടെ കേൾക്കുന്നത്. തത്തയിൽ നിന്നു ഓത്ത് കേട്ടാൽ പരിഗണനയില്ലന്നു ഫുഫഹാഉ വിവരിച്ചിട്ടുണ്ടല്ലോ.
10❓ വോഴ്സ് പ്രാർത്ഥനക്ക് ആമീൻ പറയൽ സുന്നത്തുണ്ടോ?
☑️ ഇല്ല. ഒരു വ്യക്തി നേരിട്ടു പ്രാർത്ഥിക്കുന്ന ആ പരിഗണന വോഴ്സ് പ്രാർത്ഥനക്കില്ല.
കണ്ണിയത്തു ഉസ്താദിൻ്റെയും മറ്റു പല മരിച്ചു പോയ മഹാന്മാരുടെയും വോഴ്സ് പ്രാർത്ഥന ഇന്നും ലഭ്യമാണ്. അതു കേട്ട് ആമീൻ പറയലും അതിലൂടെ കേട്ട (?) ആയത്തു ത്തിലാവത്തിനു സുജൂദ് ചെയ്യും സുന്നത്തില്ല.
എം .എ.ജലീൽ സഖാഫി പുല്ലാര










