Friday, August 14, 2020

*മൊബൈലും സ്റ്റിക്കറും*

*മൊബൈലും സ്റ്റിക്കറും*
📖📖📖📖📖📖📖📖📖📖📖

1)❓ ഒരു മുസ്ലിം മരണപ്പെട്ടാൽ
إنا لله وإنا إليه راجعون
 എന്നു
 പറയൽ സുന്നത്തുണ്ടല്ലോ. അതു എഴുതൽ സുന്നത്തുണ്ടോ?

☑️ മരണ വാർത്ത കേട്ടാൽ പ്രസ്തുത ആയത്തിൻ്റെ ഭാഗം എഴുതൽ സുന്നത്തുള്ളതായി ഫുഖഹാഉ വിവരിച്ചതു കാണുന്നില്ല.(മുസീബത്ത് ഉള്ളതായി അറിഞ്ഞാൽ ചൊല്ലുന്ന ദിക്റാണ് പ്രസ്തുത വാക്യം. മരണ വാർത്ത കേട്ടാൽ മാത്രം ചൊല്ലേണ്ട ദിക്ർ അല്ല.)

2)❓ മരണവാർത്ത കേട്ടാൽ
إنا لله وإنا إليه راجعون
എന്നു മൊബൈലിൽ എഴുതി അറിയിക്കലോ ?

☑️ ശരിക്കുള്ള എഴുത്തു തന്നെ സുന്നത്തില്ല. പിന്നെയല്ലേ മൊബൈൽ എഴുത്ത് (?) ! അതും സുന്നത്തില്ല.

3)❓ സലാം എഴുത്തിലൂടെയും മടക്കാമല്ലോ. അപ്പോൾوعليكم السلام
എന്ന സ്റ്റിക്കർ വിട്ടാൽ സലാം മടക്കിയതായി പരിഗണിക്കുമോ?

☑️ അവൻ എഴുതിയിട്ടില്ലല്ലോ. അതു കൊണ്ട് സലാം മടക്കിയതായി പരിഗണിക്കില്ല.

4)❓ മൊബൈലിലൂടെ എഴുതിയാലോ?

☑️ അതു എഴുത്തായി പരിഗണിക്കില്ല. ( യാതാർത്ഥത്തിൽ എഴുത്തില്ല) പിന്നെയെങ്ങനെ പരിഗണിക്കും?

5)❓ സ്റ്റിക്കർ അയക്കുന്നത് മര്യാദകേടാണോ?

☑️ മര്യാദയും മര്യാദക്കേടും അതു അയക്കുന്ന ആളുടെ നിയ്യത്തനുസരിച്ചാണ് തീരുമാനിക്കുക '

6)❓ മൊബൈലിലൂടെ  ഖുർആൻ കേട്ടാൽ ഖുർആൻ കേട്ട പ്രതിഫലം കിട്ടുമോ?

☑️ മൊബൈലിലൂടെ നാം കേൾക്കുന്ന ഖുർആൻ പാരായണത്തിനു സമാനമായി തോന്നുന്ന ശബ്ദം കേട്ടാൽ ഖുർആൻ പാരായണം കേട്ട പ്രതിഫലം ലഭിക്കില്ല.

7)❓ അതു എന്തുകൊണ്ട് .?

☑️ മൊബൈലിൽ കേൾക്കുന്ന ആ ശബ്ദം ഔദ്യോഗിക ഖുർആൻ പാരായണമായി പരിഗണിക്കാത്തത് കൊണ്ട്.

8)❓ മുസ്ഹഫ് തൊടാൻ വുളൂ നിർബന്ധമാണല്ലോ.എന്നാൽ ,
മൊബൈലിൽ തെളിയുന്ന,  ഖുർആൻ ലിപിയോട് സമാനമായ ലിപി തൊടാൻ വുളൂ നിർബന്ധമാണോ?

☑️ അല്ല. ,നിർബന്ധവും സുന്നത്തുമില്ല. അതിനു ഖുർആൻ എഴുത്തിൻ്റെ പരിഗണനയില്ല

9 )❓മൊബൈലിലൂടെ ( വോഴ്സായോ മറ്റോ ) ഓത്തിൻ്റെ സുജൂദ് സുന്നത്തുള്ള ആയത്ത് (?) കേട്ടാൽ സുജൂദ് സുന്നത്തുണ്ടോ?

☑️  ഇല്ല. ഉദ്ദേശ്യത്തോടെയുള്ള ഓത്ത് അല്ല നാം മൊബൈലിലൂടെ കേൾക്കുന്നത്. തത്തയിൽ നിന്നു ഓത്ത് കേട്ടാൽ പരിഗണനയില്ലന്നു ഫുഫഹാഉ വിവരിച്ചിട്ടുണ്ടല്ലോ. 

10❓ വോഴ്സ് പ്രാർത്ഥനക്ക് ആമീൻ പറയൽ സുന്നത്തുണ്ടോ?

☑️ ഇല്ല. ഒരു വ്യക്തി നേരിട്ടു പ്രാർത്ഥിക്കുന്ന ആ പരിഗണന വോഴ്സ് പ്രാർത്ഥനക്കില്ല. 
    കണ്ണിയത്തു ഉസ്താദിൻ്റെയും മറ്റു പല മരിച്ചു പോയ മഹാന്മാരുടെയും വോഴ്സ് പ്രാർത്ഥന ഇന്നും ലഭ്യമാണ്. അതു കേട്ട് ആമീൻ പറയലും അതിലൂടെ കേട്ട (?) ആയത്തു ത്തിലാവത്തിനു സുജൂദ് ചെയ്യും സുന്നത്തില്ല.


എം .എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment